ആൾക്കൂട്ട കൊലപാതകങ്ങളുടെ ഇന്ത്യ: കുട്ടികളെ കടത്തുന്നുവെന്നാരോപിച്ച് ബംഗാളിൽ ട്രാൻസ്ജെൻഡറെ തല്ലിക്കൊന്നു
ഇന്ത്യയിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഒരു അറുതിയുമില്ല. ഏറ്റവുമൊടുവിൽ ബംഗാളിൽ നിന്നുമാണ് വാർത്ത. കുട്ടികളെ കടത്തുന്നയാളെന്ന് സംശയിച്ച് ട്രാൻസ്ജെൻഡറെ ആൾക്കൂട്ടം തല്ലിക്കൊന്നു. ജയ്പാൽഗുഡി ജില്ലയിലെ നഗ്രകോട്ടയിലാണ് സംഭവം.
ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയിൽവേ പാളത്തിന് അടുത്തു വെച്ചാണ് പത്തോളം യുവാക്കൾ ചേർന്ന് ട്രാൻസ്ജെൻഡറെ ക്രൂരമായി മർദിച്ചത്. കല്ലുകൾ ഉപയോഗിച്ച് തലയ്ക്കടിക്കുന്നതിന്റെ അടക്കം വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.