കിടക്ക ഇല്ലെന്ന് കാരണം പറഞ്ഞ് അഡ്മിറ്റ് ചെയ്തില്ല; യുവതി ആശുപത്രി കവാടത്തിൽ പ്രസവിച്ചു

ഉത്തർപ്രദേശിൽ ആതുരശുശ്രൂഷാ രംഗത്തെ മറ്റൊരു അനാസ്ഥ കൂടി പുറത്ത്. ഫറൂഖാബാദ് റാം മനോഹർ ലോഹ്യ ആശുപത്രി കവാടത്തിൽ വെച്ച് യുവതി പ്രസവിച്ചു. കിടക്ക ഇല്ലെന്ന കാരണം പറഞ്ഞ് യുവതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ മടക്കുകയായിരുന്നു. യുവതി ആശുപത്രി ഗേറ്റിൽ വെച്ച് പ്രസവിക്കുകയും അമ്മയും കുഞ്ഞും ചോരയിൽ കുളിച്ചുകിടക്കുന്ന ദൃശ്യങ്ങൾ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വിവരം പുറത്തായത്.

ബന്ധുവായ മറ്റൊരു സ്ത്രീയെത്തിയാണ് യുവതിയെയും കുഞ്ഞിനെയും തുണിയിൽ പൊതിയുന്നത്. തുടർന്ന് ദൃക്‌സാക്ഷികളും കൂടി ഇടപെട്ടാണ് യുവതിയെ ലേബർ റൂമിലേക്ക് മാറ്റിയത്. സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *