ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ സുപ്രീം കോടതിക്ക് മുന്നിൽ സ്ത്രീകളുടെ പ്രതിഷേധം; അറസ്റ്റ് ചെയ്ത് നീക്കി

Loading...

ലൈംഗികാരോപണത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്ക് ആഭ്യന്തര അന്വേഷണ സമിതി ക്ലീൻ ചിറ്റ് നൽകിയതിൽ പ്രതിഷേധിച്ച് സുപ്രീം കോടതിക്ക് മുന്നിൽ സ്ത്രീകളുടെ പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പരാതിക്കാരിയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടതോടെയാണ് പരാതി സമിതി തള്ളിയത്.

സമിതിയുടെ കണ്ടെത്തലിനെതിരെ പരാതിക്കാരി നേരത്തെ രംഗത്തുവന്നിരുന്നു. കടുത്ത നിരാശയുണ്ടെന്നാണ് സുപ്രീം കോടതി മുൻ ജീവനക്കാരി കൂടിയായ ഇവർ പ്രതികരിച്ചത്. മുൻ കോർട്ട് അസിസ്റ്റന്റായ 35കാരിയാണ് ചീഫ് ജസ്റ്റിസിനെതിരെ പരാതി നൽകിയത്

ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് ഇന്ദിരാ ബാനർജി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് പരാതി പരിശോധിച്ചത്. ഇതിൽ കഴമ്പില്ലെന്ന് കണ്ടതോടെ ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നൽകി റിപ്പോർട്ട് സമർപ്പിക്കുകയാിയരുന്നു. ജസ്റ്റിസ് എൻ വി രമണക്കാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *