മോദിയുടെ പിറന്നാൾ ദിനത്തിൽ ബംഗാളിലെ ക്ഷേത്രത്തിൽ പ്രത്യേക പ്രാർഥനകൾ നടത്തി ഭാര്യ
പശ്ചിമ ബംഗാളിലെ കല്യാണേശ്വരി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി പ്രത്യേക പ്രാർഥനകളും പൂജകളും നടത്തി ഭാര്യ യശോദ ബെൻ. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യശോദ ബെൻ ക്ഷേത്ര ദർശനത്തിനെത്തിയത്.
ഉന്നത പോലീസുദ്യോഗസ്ഥർ ചേർന്ന് യശോദ ബെന്നിനെ സ്വീകരിച്ചു. പൂജകൾക്കായി 201 രൂപ അവർ നൽകി. ശിവ പ്രതിമയിലെ പൂജക്ക് ശേഷം 101 രൂപ ദക്ഷിണയും മോദിയുടെ ഭാര്യ നൽകി.