യെദ്യൂരപ്പ ഇന്ന് ഗവർണറെ കാണും; കർണാടകയിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കും

സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ബിജെപി ഇന്ന് ഗവർണറെ കാണും. നിയമസഭാ കക്ഷി യോഗത്തിന് ശേഷമാകും യെദ്യുരപ്പ ഗവർണറെ കാണുക. നാളെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്നത സൂചന

രണ്ടാഴ്ചയിലേറെ തുടർന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് ഇന്നലെ കുമാരസ്വാമി രാജിവെച്ചത്. സഭയിൽ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടുകയായിരുന്നു. അടുത്തത് സുസ്ഥിര സർക്കാരായിരിക്കുമെന്നും കർഷകകർക്ക് ഇനി നല്ല കാലമായിരിക്കുമെന്നുമാണ് യെദ്യുരപ്പ പ്രതികരിച്ചത്.

വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിന് 99 പേരുടെ പിന്തുണയും ബിജെപിക്ക് 105 പേരുടെ പിന്തുണയുമാണ് ലഭിച്ചത്. ഭരണപക്ഷത്തെ 15 എംഎൽഎമാർ വിമത സ്വരമുയർത്തി മുംബൈയിലേക്ക് മാറിയതോടെയാണ് സർക്കാർ വീണത്. വിപ്പ് നൽകിയിട്ടും ഇവർ സഭയിൽ ഹാജരായിരുന്നില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *