കർണാടകയിൽ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കർണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. വൈകുന്നേരം 6.30നായിരുന്നു സത്യപ്രതിജ്ഞ. കോൺഗ്രസും ജെഡിഎസും ചടങ്ങ് ബഹിഷ്‌കരിച്ചു. ഇന്ന് രാവിലെയാണ് യെദ്യൂരപ്പ ഗവർണറെ കണ്ടത്.

ഉച്ചയ്ക്ക് 12.30ന് സത്യപ്രതിജ്ഞ വേണമെന്നായിരുന്നു യെദ്യൂരപ്പ ആവശ്യപ്പെട്ടത്. എന്നാൽ വൈകുന്നേരം 6.30ന് ഗവർണർ സമയം നൽകുകയായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വം സത്യപ്രതിജ്ഞക്ക് അനുമതി നൽകിയതായി രാവിലെ യെദ്യൂരപ്പ പറഞ്ഞിരുന്നു.

സഖ്യസർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് ബിജെപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത്. ഈ മാസം 31ന് മുമ്പ് യെദ്യൂരപ്പക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കണം. ഇത് സാധിച്ചില്ലെങ്കിൽ വീണ്ടും രാജിവെച്ച് പോകേണ്ടതായി വരും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *