കേന്ദ്ര നേതൃത്വത്തിന്റെ അനുമതി വൈകുന്നു; കർണാടകയിൽ സർക്കാരുണ്ടാക്കാനുള്ള ബിജെപി കാത്തിരിപ്പ് നീളുന്നു

Loading...

കർണാടകയിൽ സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ കാത്തിരിപ്പ് നീളുന്നു. കേന്ദ്ര കമ്മിറ്റിയുടെ അനുവാദം ലഭിക്കാത്തതാണ് കാരണം. എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷം സർക്കാർ രൂപീകരണത്തിലേക്ക് കടന്നാൽ മതിയെന്നാണ് യെദ്യൂരപ്പക്ക് കേന്ദ്ര നേതൃത്വം നൽകിയ നിർദേശം

ബുധനാഴ്ച രാവിലെ നിയമസഭാ കക്ഷിയോഗം കഴിഞ്ഞ് ഗവർണറെ കാണുമെന്നായിരുന്നു ബിജെപി പറഞ്ഞിരുന്നത്. എന്നാൽ ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇന്നലെ ഇത് നടന്നില്ല. വീണ്ടുമൊരു തെരഞ്ഞെടുപ്പ് നടത്തി അധികാരത്തിൽ കയറാനാണ് ബിജെപി ശ്രമിക്കുന്നതെന്ന വാർത്തകളും വരുന്നുണ്ട്. മാഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കണ്ടാണ് ബിജെപി ഇത്തരത്തിലൊരു നീക്കം നടത്തുന്നത്.

വിമത എംഎൽഎമാർ മുംബൈയിൽ തുടരുന്നതാണ് കോൺഗ്രസിനെയും ബിജെപിയെയും കുഴയ്ക്കുന്നത്. ഇവർ തിരിച്ചെത്തിയാൽ സർക്കാരിന് പ്രതികൂലമായി നിൽക്കുമോയെന്ന ഭയം ബിജെപിക്കുണ്ട്. രാജി വെച്ച എംഎൽഎമാരെ അയോഗ്യരാക്കുന്നതിൽ സ്പീക്കറുടെ തീരുമാനം വരും ദിവസങ്ങളിലുണ്ടാകും. ഇതുകൂടി കണക്കിലെടുത്താണ് സർക്കാർ രൂപീകരണം വൈകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *