യോഗ ട്രെയിനർ രവിശങ്കറിന്റെ തഞ്ചാവൂരിലെ ധ്യാനപരിപാടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു
യോഗ പരിശീലകനും ജീവനകല ആചാര്യനെന്ന് അനുയായികൾ വിശേഷിപ്പിക്കുകയും ചെയ്യുന്ന രവിശങ്കറിന്റെ തഞ്ചാവൂർ ക്ഷേത്രത്തിലെ ധ്യാനപരിപാടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ബൃഹദീശ്വര ക്ഷേത്രത്തിൽ നടത്താനിരുന്ന രണ്ട് ദിവസത്തെ പരിപാടിയാണ് കോടതി തടഞ്ഞത്.
യുനെസ്കോയുടെ പൈതകൃക പട്ടികയിൽ ഉൾപ്പെടുന്ന ക്ഷേത്രത്തിൽ സ്വകാര്യ പരിപാടികൾ അനുവദിക്കരുതെന്ന ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. പരിപാടിക്കായി ഒരുക്കിയ പന്തൽ പൊളിച്ചുനീക്കണമെന്നും കോടതി നിർദേശിച്ചു. പരിപാടി തഞ്ചാവൂരിലെ കാവേരി ക്ഷേത്രത്തിൽ നടത്താനുള്ള ഒരുക്കത്തിലാണ് രവിശങ്കറിന്റെ സംഘടനയായ ആർട്ട് ഓഫ് ലിവിംഗിന്റെ ജോലിക്കാർ