2019 പൊതു തെരഞ്ഞെടുപ്പിന് മുമ്പായി അയോധ്യയിൽ രാമക്ഷേത്ര നിർമാണം തുടങ്ങുമെന്ന് യോഗി

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി അയോധ്യയിൽ രാമക്ഷേത്രം നിർമാണം ആരംഭിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനാധിപത്യത്തിൽ വിശ്വസിക്കാനും ക്ഷേത്രനിർമാണത്തിനായി ക്ഷമയോടെ കാത്തിരിക്കാനും സന്ന്യാസിമാരുടെ യോഗത്തിൽ യോഗി പറഞ്ഞു

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലാണ് നാം ജീവിക്കുന്നത്. ക്ഷേത്രം പണിയുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. എന്നാൽ കുറച്ചുകാലം കൂടി ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു

എന്തു വില കൊടുത്തും രാമക്ഷേത്ര നിർമാണം ആരംഭിക്കുമെന്ന് ബിജെപി നേതാവും അയോധ്യയിലെ എംഎൽഎയുമാ രാം വിലാസ് വേദാന്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോടതി ഉത്തരവ് കാത്തു നിൽക്കാതെ തന്നെ ക്ഷേത്രം നിർമിക്കുക തന്നെ ചെയ്യും. കോടതി അനുവദിച്ചില്ലെങ്കിൽ മറ്റ് വഴി നോക്കുമെന്നുമായിരുന്നു വേദാന്തയുടെ പ്രസംഗം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *