കോൺഗ്രസിന് വോട്ട് ചെയ്യുന്നവർ രാവണ ഭക്തർ; ഹനുമാൻ ദളിതനാണ്, അതിനാൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് യോഗി ആദിത്യനാഥ്
രാജസ്ഥാനിൽ ജാതിയും മതവും വാരിവലിച്ച് പ്രചാരണത്തിന് ഉപയോഗിച്ച് ബിജെപി നേതാക്കൾ. ഹനുമാൻ ദളിതനാണെന്നും അതിനാൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും പ്രചാരണത്തിന് എത്തിയ യോഗി ആദിത്യനാഥ് പറഞ്ഞു. രാജസ്ഥാനിലെ ആദിവാസികളെ ലക്ഷ്യമിട്ടാണ് യോഗിയുടെ ജാതി പറച്ചിൽ. ഹനുമാൻ ആദിവാസി ദളിതനാണ്. അതുകൊണ്ട് തന്നെ ഓരോ ആദിവാസിയും ബിജെപി സ്ഥാനാർഥികൾക്ക് വോട്ട് നൽകണം
ഇന്ത്യയിലെ ഓരോ സമുദായക്കാരെയും ഒന്നിച്ച് നിർത്താൻ ഹനുമാൻ പ്രയത്നിച്ചു. ഇത് ശ്രീരാമന്റെ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം നടപ്പാകും വരെ നമ്മളും വിശ്രമിക്കാൻ പാടില്ലെന്ന് യോഗി പറഞ്ഞു. രാമഭക്തർ ബിജെപിക്ക് വോട്ട് നൽകണം. കോൺഗ്രസിന് വോട്ട് നൽകുന്നത് രാവണ ഭക്തരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു