യോഗിയെ വിമർശിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകനെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീം കോടതി; പൗരന്റെ അവകാശങ്ങളാണ് ഹനിക്കപ്പെട്ടിരിക്കുന്നത്

Loading...

ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് ട്വീറ്റ് ചെയ്തതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനൂജിയയെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീം കോടതി. എന്ത് അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് കോടതി ചോദിച്ചു. കഴിഞ്ഞ 11 ദിവസമായി ജയിലിൽ കഴിയുകയാണ് കനൂജിയ

കനൂജിയയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭാര്യ ജാഗിഷ അറോറയാണ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശം ട്വീറ്റ് ചെയ്തുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

ഒരു പൗരന്റെ അവകാശങ്ങളും സ്വാതന്ത്ര്യവുമാണ് ഹനിക്കപ്പെട്ടിരിക്കുന്നത്. ഭിന്ന അഭിപ്രായങ്ങൾ സ്വാഭാവികമാണ്. എന്തിനാണ് ഈ അറസ്റ്റെന്നും കോടതി ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *