അഖ്ലാഖിനെ കൊന്ന കേസിലെ മുഖ്യപ്രതിയെ വേദിയിലിരുത്തി കൊലപാതകത്തെ ന്യായീകരീച്ച് യോഗി ആദിത്യനാഥ്
ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ കൊലചെയ്ത സംഭവത്തിലെ മുഖ്യപ്രതി വിശാൽ സിംഗിനെ വേദിയിലിരുത്തി കൊലപാതകത്തെ ന്യായീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖ്ലാഖ് കൊലപാതക കേസിലെ മുഖ്യപ്രതി വിശാൽ സിംഗ് റാണയെ വേദിയിലിരുത്തിയാണ് ഗോ സംരക്ഷണത്തിന്റെ പേരിൽ സംഘപരിവാർ ഗുണ്ടകൾ നടത്തുന്ന കൊലപാതകങ്ങളെ ബിജെപിക്കാരനായ മുഖ്യമന്ത്രി ന്യായീകരിച്ചത്. ഗ്രേറ്റർ നോയിഡയിലെ ബിസാരയിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്
ബിസാരയിൽ സംഭവിച്ചത് എന്താണെന്ന് നമുക്കറിയാം. എസ് പി അടക്കമുള്ള പാർട്ടികൾ ഹിന്ദു വികാരത്തെ പിടിച്ചുകെട്ടാൻ ശ്രമിച്ചു. പശ്ചിമ യുപിയിലൂടെ കാളവണ്ടിയിൽ യാത്ര ചെയ്യുന്ന ഒരാൾ കടയിലെ ചായക്കടയിലോ ഇറങ്ങിയാൽ അയാളുടെ കാളകൾ മോഷ്ടിക്കപ്പെടുന്ന സ്ഥിതിയായിരുന്നു. നമ്മൾ അധികാരത്തിലെത്തിയാൽ അതിനെ തടയാൻ സാധിച്ചുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു
2015ലാണ് ബീഫ് കൈവശം വെച്ചെന്നാരോപിച്ച് വിശാൽ സിംഗ് റാണയും സംഘവും മുഹമ്മദ് അഖ്ലാഖിനെ മർദിച്ച് കൊല്ലുന്നത്. 2017ൽ ഇയാൾക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബിസാരയിൽ ഉള്ളവരാണ് കേസിലെ പ്രതികളെല്ലാവരും.