യുപിയിലെ കോൺഗ്രസ് സ്ഥാനാർഥി മസൂദ് അസറിന്റെ മരുമകനെന്ന് യോഗി ആദിത്യനാഥ്

  • 12
    Shares

ഉത്തർപ്രദേശിലെ സഹരൻപൂരിലെ കോൺഗ്രസ് സ്ഥാനാർഥി ഇമ്രാൻ അസ്ഹർ പാക് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിന്റെ മരുമകനാണെന്ന ആരോപണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇമ്രാൻ സംസാരിക്കുന്നത് മസൂദ് അസറിന്റെ ഭാഷയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു

ഇമ്രാന്റെ പേര് പറയാതെയായിരുന്നു ആദിത്യനാഥിന്റെ ആരോപണം. സഹരൻപൂരിൽ മസൂദ് അസറിന്റെ മരുമകൻ വന്ന് അയാളുടെ ഭാഷയിൽ സംസാരിക്കുകയാണ്. മസൂദ് അസറിന്റെ ഭാഷ സംസാരിക്കുന്നയാളെ ജയിപ്പിക്കണോ അതോ വികസനത്തിന്റെയും സുരക്ഷയുടെയും പ്രതീകമായ രാഘവ് ലഖൻപാലിനെ ജയിപ്പിക്കണോയെന്നായിരുന്നു യോഗിയുടെ പ്രസംഗം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *