ലീഗിനെതിരായ വൈറസ് പരാമർശം: യോഗി ആദിത്യനാഥിന്റെ ട്വീറ്റുകൾ ട്വിറ്റർ മരവിപ്പിച്ചു

  • 15
    Shares

ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിന്റെ വിവാദ ട്വീറ്റുകൾ ട്വിറ്റർ മരവിപ്പിച്ചു. മുസ്ലിം ലീഗിനെ വൈറസ് എന്നാരോപിക്കുന്ന ട്വീറ്റുകളാണ് മരവിപ്പിച്ചത്. തെരഞ്ഞടുപ്പ് കമ്മീഷൻ നിർദേശത്തെ തുടർന്നാണ് നടപടി

കോൺഗ്രസിനെ ബാധിച്ചിരിക്കുന്ന പച്ച വൈറസാണ് ലീഗ് എന്നായിരുന്നു യോഗിയുടെ ട്വീറ്റ്. ഇതിന് പുറമെ ഇന്ത്യാ വിഭജനത്തിൽ മുസ്ലിം ലീഗിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന ട്വീറ്റുമാണ് ട്വിറ്റർ നീക്കിയത്. ബിജെപി അനുഭാവികളായ 31 പേരുടെ 34 ട്വീറ്റുകൾ ട്വിറ്റർ മരവിപ്പിച്ചു. ലീഗ് പതാക ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ പതാക എന്നാരോപിക്കുന്ന ട്വീറ്റുകളാണ് മരവിപ്പിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *