ബിജെപിക്ക് വോട്ടുനൽകു, ഹൈദരാബാദിന്റെ പേര് മാറ്റിത്തരാം: യോഗി ആദിത്യനാഥ്

  • 17
    Shares

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പേര് മാറ്റൽ രാഷ്ട്രീയം ഇറക്കി ബിജെപിക്ക് വേണ്ടി എത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിങ്ങൾ വോട്ട് നൽകി അധികാരത്തിലേറിയാൽ ഹൈദരാബാദിന്റെ പേര് മാറ്റിത്തരാമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റാമെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. ഹൈദരാബാദിലെ ഭീകരവാദ ബന്ധങ്ങൾ അവസാനിപ്പിക്കണമെങ്കിൽ ബിജെപി അധികാരത്തിലേറണമെന്നും യോഗി പറഞ്ഞു. രാജ്യത്ത് നടക്കുന്ന എല്ലാ ഭീകരാക്രമണങ്ങൾക്ക് പിന്നിലും ഹൈദരാബാദുമായി ബന്ധമുണ്ടെന്ന് യുപി മുഖ്യമന്ത്രി പറഞ്ഞു.

മുസ്ലിം പ്രീണനും രാഷ്ട്രീയത്തിന്റെ ഭാഗമല്ലായിരുന്നുവെങ്കിൽ ഭീകര പ്രവർത്തനങ്ങൾ ഉണ്ടാകുമായിരുന്നില്ല. കോൺഗ്രസ് ഭീകരർക്ക് ബിരിയാണി നൽകുകയാണെന്നും യോഗി ആരോപിച്ചു


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *