പാമ്പാട്ടിയുടെ വാക്ക് കേട്ട് മൂർഖനെ കഴുത്തിൽ ചുറ്റിയ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു

  • 37
    Shares

ആളുകളെ രസിപ്പിക്കുന്നതിനായി പാമ്പാട്ടിയുടെ വാക്ക് കേട്ട് മൂർഖനെ കഴുത്തിൽ ചുറ്റിയ 24കാരൻ പാമ്പ് കടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് സംഭവം. യുവാവ് പാമ്പിനെ കഴുത്തിൽ ചുറ്റുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു

നെല്ലൂർ ജില്ലയിലെ സുല്ലൂർപേട്ട നഗരത്തിലാണ് ദാരുണ സംഭവം. ജഗദീഷ് എന്ന യുവാവാണ് പാമ്പുകടിയേറ്റ് മരിച്ചത്. പാമ്പിനെ കാണാൻ കൂടിനിന്ന ആൾക്കൂട്ടത്തിൽ നിന്ന് ജഗദീഷിനെ പാമ്പാട്ടി വിളിക്കുകയും കഴുത്തിൽ പാമ്പിനെ ഇടാൻ നിർദേശിക്കുകയുമായിരുന്നു. ഇത് കേട്ട് ജഗദീഷ് പാമ്പിനെ കഴുത്തിൽ ഇടുകയും ചെയ്തു. പാമ്പാട്ടിയുടെ കൈകളിലേക്ക് മൂർഖനെ തിരിച്ചു കൊടുക്കുമ്പോഴാണ് കടിയേറ്റത്. ഉടൻ തന്നെ യുവാവ് ബോധരഹിതനായി വീഴുകയും മരിക്കുകയുമായിരുന്നു. പാമ്പാട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്‌


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *