നരബലി കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി നിധിക്ക് വേണ്ടി മുത്തശ്ശിയുടെ തലയറുത്തു

  • 11
    Shares

നിധി ലഭിക്കാൻ മുത്തശ്ശിയുടെ തലയറുത്ത യുവാവ് പിടിയിൽ. കർണാടകയിലെ ബദാനഗോഡി ഗ്രാമത്തിലാണ് സംഭവം. പുട്ടവ്വ ഗൊള്ളാറയെന്ന 75കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേരമകൻ രമേശ് ഗൊള്ളാറയെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് വർഷം മുമ്പ് ഒരു ആൺകുട്ടിയെ നരബലി നൽകിയ കേസിൽ രണ്ടാഴ്ച മുമ്പാണ് രമേശ് ജാമ്യത്തിലിറങ്ങിയത്. ഇയാളുടെ വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിന തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മുത്തശ്ശിയുടെ മൃതദേഹം കണ്ടത്. രമേശിനെ നാട്ടുകാർ കൈകാര്യം ചെയ്ത സേഷം പോലീസിന് കൈമാറി

2016ൽ ആൺകുട്ടിയെ കഴുത്തറുത്ത് കൊന്ന കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. നിധി ലഭിക്കാൻ നരബലി ആവശ്യമാണെന്ന് ഹുളിഗമ്മ ദേവി ആവശ്യപ്പെട്ടുവെന്നാണ് ഇയാൾ പോലീസിനോട് അന്ന് പറഞ്ഞത്. മുത്തശ്ശിയെ കൊലപ്പെടുത്താനുള്ള കാരണമായും ഇത് തന്നെയാണ് രമേശ് ആവർത്തിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *