ഭരണകൂടം തടങ്കലിലാക്കിയ സിപിഎം നേതാവ് തരിഗാമിയെ ഡൽഹി എയിംസിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്

കാശ്മീരിൽ വീട്ടുതടങ്കലിലാക്കിയ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും എംഎൽഎയുമായ യൂസഫ് തരിഗാമിയെ ഡൽഹി എയിംസിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമർപ്പിച്ച സത്യവാങ്മൂലത്തിന്റെയും ഹർജിയുടെയും അടിസ്ഥാനത്തിലാണ് ഉത്തരവ്

തരിഗാമിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് യെച്ചൂരി വ്യക്തമാക്കിയിരുന്നു. വീട്ടുതടങ്കലിലായതിനാൽ ചികിത്സക്ക് വഴിയില്ല. 72 വയസ്സുള്ള തരിഗാമിക്ക് വേണ്ട ചികിത്സ ഉറപ്പാക്കാൻ ജമ്മു കാശ്മീർ ഭരണകൂടം ശ്രമിക്കുന്നില്ലെന്നും യെച്ചൂരി സത്യവാങ്മൂലം നൽകിയിരുന്നു.

സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവിനെ തുടർന്ന് യെച്ചൂരി തരിഗാമിയെ കാശ്മീരിൽ സന്ദർശിച്ചിരുന്നു. ഒരു ദിവസം തരിഗാമിക്കൊപ്പം അദ്ദേഹം കഴിയുകയും ചെയ്തുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *