ഡെലിവറി ബോയി ഹിന്ദുവല്ല, ഭക്ഷണം വേണ്ടെന്ന് ഉപഭോക്താവ്; ഭക്ഷണത്തിന് മതമില്ലെന്ന് ഓർമിപ്പിച്ച് സൊമാറ്റോ

ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിന്റെ പേരിൽ ഓർഡർ ചെയ്ത ഭക്ഷണം റദ്ദാക്കി ഒരാൾ. ഡൽഹിയിലാണ് രാജ്യത്തെ പോലും നാണിപ്പിച്ച മതവെറിയന്റെ നടപടി. ഉപഭോക്താവിന് കൃത്യമായ മറുപടി ഇതിന് സൊമാറ്റോ നൽകുകയും ചെയ്തു. ഇതാകട്ടെ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു

ട്വിറ്ററിലൂടെയാണ് അമിത് ശുക്ലയെന്ന മതവെറിയൻ താൻ ഓർഡർ ചെയ്ത ഭക്ഷണം വേണ്ടെന്ന് വെച്ചതിന്റെ കാരണം പറയുന്നത്. ഭക്ഷണം എത്തിച്ചത് ഒരു അഹിന്ദുവാണ്. സൊമാറ്റോയുമായി ബന്ധപ്പെട്ടപ്പോൾ ആളെ മാറ്റാനാകില്ലെന്നും ഓർഡർ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ലെന്നും അവർ പറഞ്ഞു. പണം തിരിച്ചു തന്നില്ലെങ്കിലും ആ ഭക്ഷണം തനിക്ക് വേണ്ടെന്ന് പറഞ്ഞു എന്നായിരുന്നു അമിത് ശുക്ലയുടെ ട്വീറ്റ്.

ഭക്ഷണത്തിന് മതമില്ല. അത് തന്നെ ഒരു മതമാണ് എന്നായിരുന്നു മതവെറിയന്റെ ട്വീറ്റിന് മറുപടിയായി സൊമാറ്റോ ട്വീറ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ വലിയ കയ്യടിയാണ് സൊമാറ്റോയുടെ ട്വീറ്റിന് ലഭിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *