ഇരുടീമുകളും കൂടി അടിച്ചുകൂട്ടിയത് 430 റൺസ്; ഒടുവിൽ ജയം കൊൽക്കത്തക്ക് ഒപ്പം

Loading...

ഐപിഎല്ലിൽ റൺ മഴ കണ്ട മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. മുംബൈ ഇന്ത്യൻസിനെ 34 റൺസിനാണ് കൊൽക്കത്ത പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 2 വിക്കറ്റ് നഷ്ടത്തിൽ 232 റൺസ് എടുത്തു. സീസണിലെ ഏറ്റവും ഉയർന്ന സ്‌കോറാണ് കൊൽക്കത്ത ഉയർത്തിയത്. മറുപടി ബാറ്റിംഗിൽ മുംബൈയുടെ പോരാട്ടം 7 വിക്കറ്റ് നഷ്ടത്തിൽ 198ൽ അവസാനിച്ചു

ശുഭ്മാൻ ഗില്ലും ക്രിസ് ലിന്നും ചേർന്നാണ് കൊൽക്കത്തക്ക് വേണ്ടി ഇന്നിംഗ്‌സ് ആരംഭിച്ചത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 96 റൺസ് കൂട്ടിച്ചേർത്തു. ഗിൽ 45 പന്തിൽ നാല് സിക്‌സും ആറ് ഫോറും സഹിതം 76 റൺസെടുത്തു. ലിൻ 29 പന്തിൽ രണ്ട് സിക്‌സും എട്ട് ഫോറും സഹിതം 54 റൺസെടുത്തു

പിന്നീടാണ് ആന്ദ്രെ റസ്സലിന്റെ വെടിക്കെട്ട് വരുന്നത്. 40 പന്തിൽ എട്ട് സിക്‌സും ആറ് ഫോറും സഹിതം 80 റൺസുമായി റസ്സൽ പുറത്താകാതെ നിന്നു. കാർത്തിക് 15 റൺസെടുത്തു.

മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 58 റൺസ് എടുക്കുന്നതിനിടെ മുംബൈക്ക് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. പിന്നീട് ക്രീസിലെത്തിയ ഹാർദി പാണ്ഡ്യയുടെ കൂറ്റനടികളാണ് മുംബൈയെ പോരാട്ട വഴിയിലേക്ക് തിരിച്ചെത്തിച്ചത്. 34 പന്തിൽ 9 സിക്‌സും ആറ് ഫോറും സഹിതം 91 റൺസാണ് ഹാർദിക് സ്വന്തമാക്കിയത്. കൃനാൽ പാണ്ഡ്യ 24 റൺസെടുത്തു. രണ്ടിന്നിംഗ്‌സുകളിലുമായി 430 റൺസാണ് ആകെ പിറന്നത്. മത്സരത്തിലാകെ 29 സിക്‌സറുകളും കണ്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *