ഉത്തരകൊറിയൻ എതിരാളിയെ ഇടിച്ചിട്ട് മേരി കോം; ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ
ഇന്ത്യയുടെ മേരി കോം ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ കടന്നു. 48 കിലോഗ്രാം വിഭാഗത്തിൽ സെമിയിൽ ഉത്തരകൊറിയയുടെ കിം ഹാംഗ് മിയെയാണ് മേരി കോം ഇടിച്ചിട്ടത്. എതിരില്ലാത്ത അഞ്ച് പോയിന്റുകൾക്കായിരുന്നു മേരിയുടെ വിജയം
ലോക ചാമ്പ്യൻഷിപ്പിൽ റെക്കോർഡ് നേട്ടത്തിനരികിലാണ് മേരി. ഇനിയൊരു സ്വർണം കൂടി നേടിയാൽ ലോക ചാമ്പ്യൻഷിപ്പിൽ ആറ് സ്വർണമെന്ന റെക്കോർഡ് മേരി കോമിന് സ്വന്തമാകും. നിലവിൽ അയർലാൻഡ് താരം കാറ്റി ടെയ്ലർക്കൊപ്പം അഞ്ച് സ്വർണമെന്ന റെക്കോർഡ് പങ്കിടുകയാണ് ഈ വെറ്ററൻ താരം.