രാജസ്ഥാൻ പൊരുതി തോറ്റു; ചെന്നൈക്ക് എട്ട് റൺസ് ജയം

Loading...
  • 34
    Shares

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് എട്ട് റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 5 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. രാജസ്ഥാന് 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസിൽ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.

മഹേന്ദ്രസിംഗ് ധോണിയുടെ ബാറ്റിംഗാണ് ചെന്നൈക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്. പതിഞ്ഞ താളത്തിൽ തുടങ്ങിയ ധോണി അവസാന മൂന്ന് ഓവറുകളിലാണ് തന്റെ വിശ്വരൂപം പുറത്തെടുത്തത്. അവസാന ഓവറിൽ മാത്രം 28 റൺസ് ധോണിയും ജഡേജയും ചേർന്ന് അടിച്ചുകൂട്ടി. 46 പന്തിൽ 4 വീതം സിക്‌സും ഫോറും സഹിതം 75 റൺസുമായി ധോണി പുറത്താകാതെ നിന്നു. ബ്രാവോ 27, വാട്‌സൺ 13, ജഡേജ പുറത്താകാതെ 8 റൺസെടുത്തു.

സ്‌കോർ ബോർഡ് തുറക്കും മുമ്പേ രഹാനെയെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് രാജസ്ഥാൻ ആരംഭിച്ചത്. 14ാം റൺസിൽ 8 റൺസെടുത്ത സഞ്ജുവും പുറത്തായി. സ്മിത്തും ത്രിപാഠിയും ചേർന്ന് സ്‌കോർ 75 വരെ എത്തിച്ചു. 39 റൺസെടുത്ത ത്രിപാഠിക്ക് ശേഷം ക്രീസിലെത്തിയ ബെൻ സ്റ്റോക്‌സ് സ്മിത്തിനെ കൂട്ടുപിടിച്ച് ഇന്നിംഗ്‌സ് മുന്നോട്ടുപോകവെ 94ൽ സ്മിത്ത് വീണു

സ്മിത്ത് 28 റൺസിനും കൃഷ്ണപ്പ ഗൗതം 9 റൺസിനും വീണു. 26 പന്തിൽ 3 സിക്‌സും ഒരു ഫോറും 46 റൺസെടുത്ത സ്‌റ്റോക്‌സും അവസാന ഓവറിലെ ആദ്യ പന്തിൽ പുറത്തായതോടെ രാജസ്ഥാൻ പ്രതീക്ഷകൾ അറ്റു. 11 പന്തിൽ 24 റൺസുമായി ആർച്ചർ പുറത്താകാതെ നിന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *