സഞ്ജു തിളങ്ങിയ മത്സരത്തിൽ കേരളത്തിന് രക്ഷയില്ല; രഞ്ജിയിൽ രണ്ടാം തോൽവി
രഞ്ജി ട്രോഫിയിൽ തമിഴ്നാടിനെതിരെ കേരളത്തിന് തോൽവി. 151 റൺസിനാണ് കേരളം പരാജയപ്പെട്ടത്. തമിഴ്നാട് ഉയർത്തിയ 369 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ കേരളം 217ന് എല്ലാവരും പുറത്തായി.
ഏറെ കാലത്തിന് ശേഷം സഞ്ജു വി സാംസൺ തിളങ്ങിയ മത്സരം കൂടിയായിരുന്നുവിത്. സഞ്ജു 91 റൺസെടുത്തു. സിജോമോൻ ജോസഫ് 55 റൺസെടുത്തു. നാലാം ദിനമായ ഇന്ന് ഒരു വിക്കറ്റിന് 27 റൺസ് എന്ന നിലയിലാണ് കേരളം ബാറ്റിംഗ് പുനരാരംഭിച്ചത്.
അഞ്ച് വിക്കറ്റ് നേടിയ നടരാജനാണ് കേരളത്തെ തകർത്തത്. രഞ്ജിയിൽ കേരളത്തിന്റെ രണ്ടാം തോൽവിയാണിത്. ഡൽഹിക്കെതിരെയാണ് അടുത്ത മത്സരം