ലോകകപ്പിൽ ആദ്യമായി മുത്തമിട്ട ദിവസം; വിശ്വവിജയത്തിന്റെ 36ാം വാർഷികം ആഘോഷിച്ച് ഇന്ത്യ

Loading...

കപിലിന്റെ ചെകുത്താൻമാർ ലോർഡ്‌സ് ഗ്രൗണ്ടിലെ മട്ടുപ്പാവിൽ ലോകകപ്പ് ഉയർത്തിയിട്ട് ഇന്ന് 36 വർഷം തികയുന്നു. 1983 ജൂൺ 25നായിരുന്നു ഇന്ത്യ വിശ്വജേതാക്കളായത്. കരുത്തരായ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ചായിരുന്നു ഇന്ത്യ ലോകകപ്പ് ഉയർത്തിയത്.

ആദ്യ രണ്ട് ലോകകപ്പുകൾ വെറും ഓരോ മത്സരങ്ങൾ മാത്രം ജയിച്ച ടീമായിരുന്നു ഇന്ത്യ. 1983ൽ ഇംഗ്ലണ്ടിലേക്ക് വിമാനം കയറുമ്പോൾ ആരും ഇന്ത്യക്ക് സാധ്യത കൽപ്പിച്ചിരുന്നില്ല. എന്നാൽ കപിലും കൂട്ടരും മടങ്ങിയെത്തിയത് ലോകം കീഴടക്കിക്കൊണ്ടായിരുന്നു. ക്രിക്കറ്റ് ലോകത്ത് ഇന്ത്യ ഒരു കസേര വലിച്ചിട്ടതും ഇതിന് ശേഷമാണെന്നത് ചരിത്രം. പിന്നീടങ്ങോട് ക്രിക്കറ്റ് ഇന്ത്യയിൽ ഒരു ദേശീയ വികാരമെന്ന രീതിയിൽ പടരുകയായിരുന്നു

1983ലെ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യ. വെറും 183 റൺസിന് പുറത്തായപ്പോൾ വിൻഡീസ് ഹാട്രിക് കിരീടം നേടുമെന്ന് എല്ലാവരും കരുതി. 38 റൺസെടുത്ത ശ്രീകാന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ. ഹോൾഡിംഗും മാർഷലും റോബർട്‌സും ചേർന്ന് ഇന്ത്യയെ തകർത്തെറിയുകയായിരുന്നു

എന്നാൽ തിരിച്ചടി അതിലും ഭീകരം. 140 റൺസിൽ കരുത്തരായ വിൻഡീസിനെ കപിലും കൂട്ടരും എറിഞ്ഞിട്ടു. രണ്ടക്കം കടന്നത് വിൻഡീസിന്റെ നാല് താരങ്ങൾ മാത്രം. വിവിയൻ റിച്ചാർഡ്‌സിന്റെ 33 റൺസായിരുന്നു ഉയർന്ന സ്‌കോർ. ഇന്ത്യ 43 റൺസിന് വിജയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *