കണ്ണുതള്ളേണ്ട, സത്യമാണ്; ഓരോവറിൽ അടിച്ചുകൂട്ടിയത് 43 റൺസ്

  • 143
    Shares

ലോക ക്രിക്കറ്റിൽ അപൂർവ റെക്കോർഡ്. ഓരോവറിലെ ആറ് പന്തുകളും സിക്്‌സറിന് പറത്തിയാലും 36 റൺസേ ആകുമെന്നിരിക്കെ ന്യൂസിലാൻഡിൽ നടന്ന ആഭ്യന്തര മത്സരത്തിൽ ഓരോവറിൽ പിറന്നത് 43 റൺസാണ്. ഫോർഡ് ട്രോഫി മത്സരത്തിനിടെയാണ് സംഭവം. ക്രിക്കറ്റ് ചരിത്രത്തിൽ ഓരോവറിൽ നേടുന്ന ഏറ്റവും കൂടുതൽ റൺസാണിത്.

നോർത്തേൺ ഡിസ്ട്രിക്്‌സും സെൻട്രൽ ഡിസ്ട്രിക്‌സും തമ്മിൽ നടന്ന മത്സരത്തിൽ ജോ കാർട്ടർ, ബ്രെറ്റ് ഹാംപ്ടൺ എന്നിവർ ചേർന്നാണ് ഓരോവറിൽ 43 റൺസ് അടിച്ചുകൂട്ടിയത്. വില്യം ലൂഡിക്കായിരുന്നു ബൗളർ.
4, 6+nb, 6+nb, 6, 1, 6, 6, 6 എന്നിങ്ങനെയായിരുന്നു ഓവറിന്റെ അവസ്ഥ. കാർട്ടറിന്റെയും ഹാംപ്റ്റണിന്റെയും മികവിൽ നോർത്തേൺ ഡിസ്ട്രിക്റ്റ്‌സ് അടിച്ചുകൂട്ടിയത് 313 റൺസാണ്.

ഓരോവറിൽ 39 റൺസ് വരെ പിറന്നതായിരുന്നു ഏറ്റവുമുയർന്ന റെക്കോർഡ്. 2014ൽ സിംബാബ് വെ താരം എൽട്ടൻ ചിഗുംബരയാണ് ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഈ സ്‌കോർ നേടിയത്. ഈ വർം ബംഗ്ലാദേശിന്റെ ജെ പി ഡുമിനിയും ആഭ്യന്തര ക്രിക്കറ്റിൽ ഓരോവറിൽ 37 റൺസ് അടിച്ചുകൂട്ടിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *