ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത; ഐ പി എല്ലിൽ തുടരുമെന്ന് എബി ഡിവില്ലിയേഴ്‌സ്

  • 189
    Shares

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതോടെ ആരാധകരുടെ ഏറ്റവും വലിയ സംശയമായിരുന്നു എബി ഡിവില്ലിയേഴ്‌സ് ഐപിഎല്ലിൽ കളിക്കുമോയെന്നത്. ക്രിക്കറ്റിന്റെ എല്ലാതരം ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നുവെന്നായിരുന്നു എബിഡി അറിയിച്ചിരുന്നത്. എന്നാൽ ആരാധകരുടെയും ടീം മാനേജ്‌മെന്റിന്റെയും നിരന്തരമായ അഭ്യർഥനയെ തുടർന്ന് ഐപിഎല്ലിൽ തുടരുമെന്ന് ഡിവില്ലിയേഴ്‌സ് അറിയിക്കുകയായിരുന്നു

കുറച്ചുവർഷം കൂടി ഐപിഎല്ലിനൊപ്പം ഉണ്ടാകുമെന്ന് ഡിവില്ലിയിഴേസ് അറിയിച്ചു. ഐപിഎല്ലിൽ തുടരണമന്നാണ് തീരുമാനം. യുവതാരങ്ങളെ സഹയാക്കണം. എന്നാൽ ഒന്നിനെക്കുറിച്ചും പ്ലാൻ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കൊണ്ട് മേയ് മാസത്തിലാണ് ഡിവില്ലിയേഴ്‌സ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സിന്റെ ബാറ്റ്‌സ്മാനായിരുന്നു ഈ ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം.

 


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *