അലിസ്റ്റർ കുക്ക് കളി മതിയാക്കുന്നു; വിടവാങ്ങൽ മത്സരം ഇന്ത്യക്കെതിരെ

  • 97
    Shares

ഇംഗ്ലണ്ട് ഓപണറും മുൻ നായകനുമായ അലിസ്റ്റർ കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. സെപ്റ്റംബർ 7ന് ഓവലിൽ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്‌റ്റോടു കൂടി കളി മതിയാക്കുമെന്ന് താരം അറിയിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി കൂടുതൽ റൺസ് നേടിയ താരമാണ് 33കാരനായ കുക്ക്.

44.88 റൺ ശരാശരിയിൽ 12254 റൺസാണ് കുക്കിന്റെ സമ്പാദ്യം. എന്നാൽ തുടർച്ചയായി ഫോം കണ്ടെത്താനാകാതെ വന്നതോടെ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ നാല് ടെസ്റ്റുകളിലും മികച്ച ഇന്നിംഗ്‌സ് കാഴ്ച വെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. 92 ഏകദിനങ്ങളിൽ ഇംഗ്ലണ്ടിനായി ഇറങ്ങിയ താരം 3204 റൺസ് നേടിയിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *