അവസാന ഇന്നിംഗ്‌സിൽ അജയ്യനായി കുക്ക് ക്രീസിൽ; ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക്

  • 91
    Shares

ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എന്ന നിലയിൽ. ഇംഗ്ലണ്ടിന് നിലവിൽ 154 റൺസിന്റെ ലീഡുണ്ട്. ഒന്നിമിന്നിംഗ്‌സ് സ്‌കോറായ 332 റൺസ് പിന്തുടർന്ന ഇന്ത്യ 292 റൺസിന് പുറത്തായിരുന്നു.

ഇന്നലെ കളി അവസാനിപ്പിക്കുമ്പോൾ അലിസ്റ്റർ കുക്ക് 46 റൺസുമായും ജോ റൂട്ട് 29 റൺസുമായും ക്രീസിലുണ്ട്. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ അവസാന ഇന്നിംഗ്‌സാണ് കുക്ക് കളിക്കുന്നത്. ഓവൽ ടെസ്‌റ്റോടുകൂടി കുക്ക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

പത്ത് റൺസെടുത്ത ജെന്നിംഗ്‌സും 20 റൺസെടുത്ത മൊയിൻ അലിയുമാണ് പുറത്തായത്. ജഡേജയും ഷമിയുമാണ് വിക്കറ്റെടുത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *