വിടവാങ്ങൽ ടെസ്റ്റിൽ സെഞ്ച്വറിയുമായി കുക്ക്; ഇംഗ്ലണ്ട് കൂറ്റൻ ലീഡിലേക്ക്

  • 135
    Shares

കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേട്ടം ആഘോഷിച്ച് ഇംഗ്ലീഷ് ഓപണർ അലിസ്റ്റർ കുക്ക്. ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസമാണ് കുക്ക് സെഞ്ച്വറി പൂർത്തിയാക്കിയത്. ജോ റൂട്ട് സെഞ്ച്വറിയിലേക്ക് നീങ്ങുകയാണ്. ഇതോടെ ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്ത്യക്ക് മേൽ പൂർണ ആധിപത്യം സ്വന്തമാക്കി. 2 വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. നിലവിൽ അവർക്ക് 283 റൺസിന്റെ ലീഡുണ്ട്.

103 റൺസുമായി കുക്കും 92 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ. ഒന്നാമിന്നിംഗ്‌സിലും കുക്ക് അർധ സെഞ്ച്വറി നേടിയിരുന്നു. ഇതോടെ വിടവാങ്ങൽ മത്സരം അവിസ്മരണീയമാക്കാനും കുക്കിനായി. കരിയറിലെ ആദ്യ ടെസ്റ്റിലും അർധ സെഞ്ച്വറി നേടിയാണ് കുക്ക് ആരംഭിച്ചത്. ആദ്യത്തെയും അവസാനത്തെയും ടെസ്റ്റിൽ അർധസെഞ്ച്വറി പിന്നിടുന്ന ചരിത്രത്തിലെ രണ്ടാമത്തെ താരമെന്ന ബഹുമതിയും കുക്കിനെ തേടിയെത്തി.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *