ചരിത്രം കുറിച്ച് കോഹ്ലിയുടെ സെഞ്ച്വറി; ലീഡ് വഴങ്ങിയെങ്കിലും ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

Loading...
  • 353
    Shares

ഒറ്റയാൾ പോരാട്ടമായിരുന്നു ബിർമിംഗ്ഹാമിൽ ഇന്നലെ കണ്ടത്. തകർന്നുതരിപ്പണമായ ടീമിനെ നായകൻ ഒറ്റയ്ക്ക് ചുമലിലേറ്റി. വാലറ്റ ബാറ്റ്‌സ്മാൻമാരെ മറുവശത്ത് കാഴ്ചക്കാരാക്കി നിർത്തി അയാൾ റൺസുകൾ കൂട്ടിച്ചേർത്തു കൊണ്ടിരുന്നു. ഒടുവിൽ ചരിത്രം കുറിച്ച സെഞ്ച്വറിയും. ഇംഗ്ലണ്ടിന് സ്‌കോറിന് 13 റൺസ് അകലെ വീണെങ്കിലും ഇന്ത്യ ഡ്രൈവിംഗ് സീറ്റിലേക്ക് അപ്പോഴേക്കും എത്തിയിരുന്നു

കരിയറിലെ 22ാം ടെസ്റ്റ് സെഞ്ച്വറിയുമായി ക്രിക്കറ്റ് ലോകത്തിന് മുന്നിൽ നെഞ്ച് വിരിച്ചു നിൽക്കുകയായിരുന്നു വിരാട് കോഹ്ലി. 149 റൺസുമായി പത്താമനായാണ് കോഹ്ലി മടങ്ങിയത്. നാല് വർഷം മുമ്പ് നടന്ന ഇംഗ്ലണ്ട് പര്യടനത്തിൽ അഞ്ച് ടെസ്റ്റുകളിൽ നിന്നായി വെറും 134 റൺസുമായി മടങ്ങേണ്ടി വന്നതിന്റെ പാപഭാരം കോഹ്ലി കഴുകി കളയുകയും ചെയ്തു

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ആയിരം റൺസും കോഹ്ലി തികച്ചു. വ്യക്തിഗത സ്‌കോർ 23 ലെത്തിയപ്പോഴാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ ആയിരം റൺസ് തികയ്ക്കുന്ന പതിമൂന്നാമത്തെ ബാറ്റ്‌സ്മാനാണ് കോഹ്ലി.

കോഹ്ലി 98ൽ നിൽക്കുമ്പോഴാണ് ഒമ്പതാമനായ ഇഷാന്ത് ശർമ വീഴുന്നത്. ഇന്ത്യയുടെ സ്‌കോർ അപ്പോൾ 217. പിന്നീട് അവസാന ബാറ്റ്‌സ്മാനായ ഉമേഷ് യാദവിനെ ഒരറ്റത്ത് നിർത്തി കോഹ്ലി സ്‌കോറിംഗ് വേഗത കൂട്ടുകയായിരുന്നു. 172 പന്തിൽ നിന്നാണ് കോഹ്ലി സെഞ്ച്വറി തികച്ചത്. സ്‌കോർ 274ൽ 149 റൺസെടുത്ത കോഹ്ലി പുറത്താകുകയായിരുന്നു. അവസാന വിക്കറ്റിൽ 57 റൺസാണ് കോഹ്ലിയും ഉമേഷ് യാദവും കൂടി കൂട്ടിച്ചേർത്തത്. ഇതിൽ ഉമേഷിന്റെ സംഭാവന ഒരു റൺസായിരുന്നു.

225 പന്തിൽ നിന്നാണ് കോഹ്ലി 149 റൺസ് നേടിയത്. ഇതിൽ 22 ഫോറുകളും ഒരു സിക്‌സും അദ്ദേഹം നേടി. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഒമ്പത് വിക്കറ്റ് ബാക്കി നിൽക്കെ 22 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *