അമ്പട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു
അമ്പട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി റായിഡു ബിസിസിഐക്ക് കത്തയച്ചു. ലോകകപ്പ് ടീമിൽ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവസാന ഘട്ടത്തിൽ താരം പുറത്താകുകയായിരുന്നു. ഇതേ തുടർന്നുള്ള നിരാശയാണ് 33കാരനായ റായിഡു വിരമിക്കൽ അറിയിച്ചതെന്ന് കരുതുന്നു.
ഇന്ത്യക്ക് വേണ്ടി 55 ഏകദിനങ്ങൾ റായിഡു കളിച്ചിട്ടുണ്ട്. 3 സെഞ്ച്വറിയും 10 അർധ സെഞ്ച്വറിയും സഹിതം 1694 റൺസെടുത്തു. 6 ടി 20കളിലും റായിഡു ഇന്ത്യൻ കുപ്പായം അണിഞ്ഞു. 42 റൺസാണ് എടുത്തിട്ടുള്ളത്.