ടെസ്റ്റ് മത്സരങ്ങൾ ഇനി കളിക്കില്ല; അത്ഭുതപ്പെടുത്തി റായിഡുവിന്റെ വിരമിക്കൽ പ്രഖ്യാപനം

  • 99
    Shares

അമ്പട്ടി റായിഡു രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ചു. ദേശീയ കുപ്പായത്തിൽ ഏകദിന, ടി20 മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനായാണ് റായിഡു ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. തീരുമാനം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ കുപ്പായത്തിൽ ഇതുവരെ ടെസ്റ്റ് കളിക്കാൻ അമ്പട്ടി റായിഡുവിന് അവസരം ലഭിച്ചിട്ടില്ല. എന്നാൽ ഇതിനായി കാത്തിരിക്കാൻ തയ്യാറാകാതെ തന്നെ താരം ആഭ്യന്തര അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കൽ അറിയിക്കുകയായിരുന്നു. നിശ്ചിത ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും ബിസിസിഐ, ഹൈദരാബാദ്, ബറോഡ, വിദർഭ ക്രിക്കറ്റ് അസോസിയേഷനുകൾക്ക് നന്ദി അറിയിക്കുന്നതായും റായിഡു പറഞ്ഞു

ആഭ്യന്തര ക്രിക്കറ്റിൽ 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ റായിഡു പാഡ് അണിഞ്ഞിട്ടുണ്ട്. 16 സെഞ്ച്വറികളും 14 അർധ സെഞ്ച്വറികളും ഈ 33കാരൻ സ്വന്തമാക്കിയിട്ടുണ്ട്

 


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *