സ്‌പെയിന്റെ ഇതിഹാസ താരം വിരമിച്ചു; തോൽവിക്ക് പിന്നാലെ അടുത്ത തിരിച്ചടി

Loading...
  • 165
    Shares

ലോകകപ്പിൽ ആതിഥേയരായ റഷ്യയോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ സ്പാനിഷ് ഫുട്‌ബോളിന് വീണ്ടും തിരിച്ചടി. അവരുടെ ഇതിഹാസ താരം ആേ്രന്ദ ഇനിയേസ്റ്റ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. ഈ ലോകകപ്പോടെ കളി മതിയാക്കുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു

സ്‌പെയിനിന് വേണ്ടി 131 മത്സരങ്ങൾ കളിച്ച താരം 13 ഗോളുകൾ നേടിയിട്ടുണ്ട്. സ്പാനിഷ് മധ്യനിരയിലെ ഏറ്റവും വിശ്വസ്തനായ താരമായിരുന്നു ഇനിയേസ്റ്റ. 2010 ലോകകപ്പ് സ്‌പെയിന് നേടി കൊടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു. ഫൈനലിൽ ഇനിയേസ്റ്റയുടെ ഗോളിലാണ് നെതർലാൻഡിനെ തോൽപ്പിച്ച് സ്‌പെയിൻ കിരീടം സ്വന്തമാക്കിയത്

ഇന്നലെ റഷ്യക്കെതിരെ നടന്ന മത്സരത്തിൽ ആദ്യ പകുതിക്ക് ശേഷമാണ് താരം മൈതാനത്ത് ഇറങ്ങിയത്. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ ആദ്യ കിക്ക് എടുക്കാൻ നിയോഗിച്ചത് ഇനിയേസ്റ്റയെ ആയിരുന്നു. പിഴവില്ലാതെ തന്നെ പന്ത് വലയിൽ എത്തിക്കാനും താരത്തിന് സാധിച്ചിരുന്നു. പക്ഷേ തോൽവിയേറ്റു വാങ്ങാനായിരുന്നു താരത്തിന്റെ വിധി. സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയുടെ താരമായിരുന്ന ഇനിയേസ്റ്റ കഴിഞ്ഞ സീസൺ അവസാനത്തോടെയാണ് ക്ലബ്ബ് വിട്ടത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *