ഇനി കാണാൻ പോകുന്നത് ഹൃദയം കൊണ്ടുള്ള കളിയെന്ന് അർജന്റീന പരിശീലകൻ
നൈജീരയക്കെതിരായ ഡു ഓർ ഡൈ മത്സരത്തിന് മുമ്പായി ആരാധകർക്കും ടീമംഗങ്ങൾക്കും ആത്മവിശ്വാസം പകർന്ന് അർജന്റീന പരിശീലകൻ ജോർജ് സാംപോളി. നൈജീരിയക്കെതിരായ മത്സരത്തിൽ പുതിയ അർജന്റീനയെയാകും കാണാനാകുകയെന്ന് സാംപോളി പറഞ്ഞു
തിരിച്ചടികൾ മറികടക്കാൻ കഴിവുള്ള ടീമാണ് അർജന്റീനയുടേത്. ഇനി കളി മാറും. നൈജീരിയക്കെതിരായ മത്സരത്തിൽ ടീം സജ്ജമായി കഴിഞ്ഞു. കാലു കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഇനി ഞങ്ങൾ കളിക്കുകയെന്നും സാംപോളി കൂട്ടിച്ചേർത്തു
ടീമിൽ ആഭ്യന്തര കലഹങ്ങളുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. ക്രൊയേഷ്യക്കെതിരെയുള്ള ഗെയിം പ്ലാൻ മെസ്സിയെ സഹായിക്കുന്ന വിധമായിരുന്നില്ല. ആ പിഴവ് ഇനി ആവർത്തിക്കില്ലെന്നും സാംപോളി പറഞ്ഞു.
ഒരു തോൽവിയും ഒരു സമനിലയിലുമായി അങ്ങേയറ്റം പരുങ്ങലിലാണ് അർജന്റീനയുടെ അവസ്ഥ. നൈജീരയക്കെതിരായ മത്സരത്തിൽ ജയം ഒഴിച്ച് മറ്റെന്ത് ലഭിച്ചാലും അവർക്ക് പുറത്തേക്കുള്ള വഴി തുറക്കും. ജയിച്ചാൽ മാത്രം പോര, ഐസ് ലാൻഡിനെതിരെ ക്രൊയേഷ്യ ജയിക്കുകയും വേണം