മെസ്സിക്കും കൂട്ടർക്കും മടങ്ങാം; അർജന്റീനയെ തകർത്ത് ബ്രസീൽ ഫൈനലിൽ
ലോക ക്ലാസിക് പോരാട്ടത്തിൽ അർജന്റീനയെ തകർത്ത് ബ്രസീൽ കോപ അമേരിക്ക ഫൈനലിൽ പ്രവേശിച്ചു. ഏപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ അർജന്റീനയെ തകർത്തത്. ഗബ്രിയേൽ ജീസസ്, റോബർട്ട് ഫെർമിനോ എന്നിവരാണ് അർജന്റീനയെ തകർത്ത ഗോളുകൾ നേടിയത്.
ആദ്യ പകുതിയുടെ 19ാം മിനിറ്റിൽ ജീസസ് അർജന്റീനയുടെ പെട്ടിയിൽ ആദ്യ ആണിയടിച്ചു. സമനിലക്കായി അർജന്റീന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബ്രസീൽ പ്രതിരോധം പിളർക്കാനായില്ല. 65ാം മിനിറ്റിൽ ലഭിച്ച അവസരം മെസ്സി പാഴാക്കിയതോടെ അർജന്റീന തോൽവി ഉറപ്പിച്ചു. 71ാം മിനിറ്റിൽ തോൽവിയുടെ ആഘാതം കൂട്ടി ഫെർമിനോ ബ്രസീലിന്റെ രണ്ടാം ഗോൾ സ്വന്തമാക്കി.