അർജന്റീനയുടെ ഹൃദയം തകർത്ത് എംബാപെ; ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ

Loading...
  • 384
    Shares

റഷ്യൻ ലോകകപ്പിലെ ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ അർജന്റീനയെ തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ കടന്നു. 4-3 എന്ന സ്‌കോറിനാണ് ഫ്രാൻസ് അർജന്റീനയെ തകർത്തത്. ഇരട്ട ഗോളുകളുമായി എംബാപെ അർജന്റീനയുടെ തകർച്ചക്ക് നേതൃത്വം നൽകി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ നേടി ഫ്രാൻസ് ശക്തി തെളിയിക്കുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലൂടെ അഗ്യൂറോ കളി തിരിച്ചുപിടിക്കുമെന്ന് കരുതിയെങ്കിലും നടന്നില്ല

അർജന്റീനയുടെ പരിചയസമ്പത്തും ഫ്രാൻസിന്റെ യുവരക്തവും തമ്മിലുള്ള പോരാട്ടമാണ് മത്സരത്തിൽ കാണുന്നത്. തുടക്കം മുതലെ അർജന്റീനയെ വിറപ്പിച്ചാണ് ഫ്രാൻസിന്റെ താരങ്ങൾ മൈതാനം കീഴടക്കിയത്. അർജന്റീന ബോക്സിൽ പലതവണ അപകടം സൃഷ്ടിക്കാൻ ഇവർക്ക് സാധിച്ചു.

എട്ടാം മിനിറ്റിൽ ഗ്രീസ്മാൻ എടുത്ത ഫ്രീകിക്ക് അർജന്റീനയുടെ പോസ്റ്റിൽ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ അർജന്റീനയുടെ ബോക്സിലേക്ക് പന്തുമായി കുതിച്ച എംബാപെയെ മാർക്കസ് റോഹോ ടാക്കിൾ ചെയ്യുകയും റഫറി പെനാൽറ്റി അനുവദിക്കുകയുമായിരുന്നു. കിക്കെടുത്ത ഗ്രീസ്മാൻ അതിസുന്ദരമായി തന്നെ പന്ത് വലയിലാക്കി

ഫ്രാൻസ് കളിയുടെ മേധാവിത്വം ഉറപ്പിക്കുമെന്ന തോന്നൽ ജനിക്കുമ്പോഴാണ് ഡി മരിയ യാഥാർഥ മാലാഖയായി മാറുന്നത്. 41ാം മിനിറ്റിൽ നേടിയ മിസൈൽ ഷോട്ടിലൂടെ ഡിമരിയ പന്ത് ഫ്രാൻസിന്റെ വലയിൽ എത്തിക്കുകയായിരുന്നു. ബനേഗയുടെ അസിസ്റ്റിൽ നിന്നാണ് ഡി മരിയ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ കളി മാറുമെന്ന് തോന്നിപ്പിച്ച് അർജന്റീന ലീഡ് സ്വന്തമാക്കി. 48ാം മിനിറ്റിൽ മെസ്സിയുടെ ഷോട്ടിന് കാല് വെച്ച ഗബ്രിയേൽ മെർക്കാഡോയ്ക്ക് പിഴച്ചില്ല. പന്ത് ഫ്രാൻസിന്റെ ഗോളിയെ കബളിപ്പിച്ച് വലയിൽ പതിച്ചു. എന്നാൽ 57ാം മിനിറ്റിൽ ഫ്രാൻസ് ബെഞ്ചമിൻ പവാർഡിലൂടെ തിരിച്ചടിച്ചു. ലോകകപ്പിലെ ഏറ്റവും മനോഹരമായ ഗോളായിരുന്നുവിത്.

മത്സരം 2-2 എന്ന നിലയിൽ പുരോഗമിക്കുമ്പോഴാണ് എംബാപെ എന്ന താരത്തിന്റെ ഉദയം. 64ാം മിനിറ്റിൽ എംബാപെയുടെ ആദ്യ ഗോൾ. തൊട്ടുപിന്നാലെ 68ാം മിനിറ്റിൽ എംബാപെ തന്റെ ഗോൾ നേട്ടാം രണ്ടായി ഉയർത്തിയതോടെ ഫ്രാൻസ് 4-2ന് മുന്നിലെത്തി. 93ാം മിനിറ്റിലാണ് അഗ്യൂറോ അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ സ്വന്തമാക്കിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *