ഇതിഹാസ താരമായ അച്ഛൻ സാക്ഷി; ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാൻ അർജുൻ മൈതാനത്ത്

  • 210
    Shares

രണ്ടാം ദിനത്തിലും മഴ കളിച്ചപ്പോൾ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിൽ എറിയാൻ സാധിച്ചത് വളരെ ചുരുക്കം ഓവറുകൾ മാത്രമാണ്. രണ്ടാം ദിനം വൈകിയാണ് തുടങ്ങിയതെങ്കിലും വീണ്ടും പലതവണ മഴയെ തുടർന്ന് മത്സരം നിർത്തിവെക്കേണ്ടതായും വന്നിരുന്നു. പക്ഷേ ഇതിനിടയിലും ഇന്ത്യക്കാർക്ക് സന്തോഷം നൽകിയ ഒരു കാഴ്ച പിറന്നു

സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാൻ മൈതാനത്ത് ഇറങ്ങിയതായിരുന്നു കാഴ്ച. യാതൊരു മടിയും കൂടാതെ അർജുൻ ലോർഡ്‌സിലെ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്നത് കാണികളുടെയും കയ്യടി ഏറ്റുവാങ്ങി. ഇതിഹാസ താരം ഗ്യാലറിയിൽ ഇരിക്കുമ്പോഴായിരുന്നു മകൻ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാൻ മൈതാനത്ത് ഇറങ്ങിയത്.

സച്ചിനും ബോളിവുഡ് താരം രൺവീർ സിംഗും സംവിധായകൻ കബീർ ഖാനും ഗ്യാലറിയിൽ ഇരുന്ന് ഈ കാഴ്ച കാണുകയും ചെയ്തു. അർജുന് നന്ദി അറിയിച്ച് ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് തങ്ങളുടെ ഔദ്യോഗിക പേജിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്

ഇന്ത്യൻ ടീമിന്റെ പരിശീലനത്തിലും അർജുൻ സജീവമായി പങ്കെടുത്തിരുന്നു. കോഹ്ലിക്ക് വേണ്ടി നിരവധി പന്തുകളാണ് അർജുൻ എറിഞ്ഞു കൊടുത്തത്. എന്നാൽ അർജുന്റെ ബൗൺസറുകളൊന്നും പ്രതിരോധിക്കാൻ കോഹ്ലിക്ക് സാധിച്ചിരുന്നില്ല.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *