തലങ്ങും വിലങ്ങും ബൗണ്ടറികൾ; ഫിഞ്ചിന്റെ വെടിക്കെട്ടിൽ കാറ്റുപോയി സിംബാബ്‌വെ

  • 286
    Shares

സിംബാബ്‌വെക്കെതിരായ ട്വന്റി 20 മത്സരത്തിൽ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിന്റെ വെടിക്കെട്ട്. സിംബാബ് വെ ബൗളർമാരെ കണക്കിന് പ്രഹരിച്ച ഫിഞ്ച് നിരവധി റെക്കോർഡുകളും സ്വന്തമാക്കി. വെറും 76 പന്തിൽ 172 റൺസാണ് ഫിഞ്ച് അടിച്ചുകൂട്ടിയത്

ട്വന്റി 20യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോർ എന്ന തന്റെ തന്നെ റെക്കോർഡ് ഫിഞ്ച് തിരുത്തി. 2013ൽ ഇംഗ്ലണ്ടിനെതിരെ നേടിയ 156 റൺസിന്റെ റെക്കോർഡാണ് ഫിഞ്ച് മറികടന്നത്. 175 റൺസെടുത്ത ക്രിസ് ഗെയിലിന്റെ വകയാണ് ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ

16 ഫോറും പത്ത് സിക്‌സറുകളും അടങ്ങിയതായിരുന്നു ഫിഞ്ചിന്റെ ഇന്നിംഗ്‌സ്. ഡാർസി ഷോട്ടുമൊത്ത് ഓപണിംഗ് കൂട്ടുകെട്ടിലും ഫിഞ്ച് റെക്കോർഡ് സ്വന്തമാക്കി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ നേടിയത് 223 റൺസാണ്. കിവീസ് താരങ്ങളായ ഗുപ്റ്റിലും കെയ്ൻ വില്യംസണും നേടിയ 171 റൺസിന്റെ പാർട്ട്ണർഷിപ്പ് റെക്കോർഡാണ് ഇരുവരും തകർത്തത്.

മത്സരത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 229 റൺസാണ് ഓസ്‌ട്രേലിയ അടിച്ചുകൂട്ടിയത്. ഷോട്ട് 42 പന്തിൽ 46 റൺസെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്‌വെ 129 റൺസിന് പുറത്താകുകയും ചെയ്തു. 100 റൺസിനാണ് ഓസീസ് വിജയം.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *