ഫിഞ്ചിന്റെ പുറത്താകലിൽ സന്തോഷം അടക്കാനാവാതെ കോഹ്ലി; ഇതെന്തൊരു ആഘോഷമെന്ന് കമന്റേറ്റർമാർ
അഡലെയ്ഡ് ടെസ്റ്റിൽ ഒന്നാമിന്നിംഗ്സിൽ 250 റൺസിന് പുറത്തായ ശേഷം ഓസ്ട്രേലിയക്കെതിരെ ബൗളിംഗിൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ ഓസീസ് ഓപണർ ആരോൺ ഫിഞ്ചിനെ റൺസൊന്നുമെടുക്കാതെ പറഞ്ഞുവിടാൻ ഇന്ത്യക്ക് സാധിച്ചു. ഇഷാന്ത് ശർമയുടെ പന്തിൽ ക്ലീൻ ബൗൾഡായാണ് ഫിഞ്ച് പുറത്തായത്.
The stumps went flying as Ishant Sharma gave India the perfect start with the ball.#AUSvIND | @bet365_aus pic.twitter.com/f7bg9MPGWd
— cricket.com.au (@cricketcomau) December 7, 2018
ഫിഞ്ചിന്റെ പുറത്താകൽ ബൗളറായ ഇഷാന്തിനേക്കാളും ത്രസിപ്പിച്ചത് നായകനായ കോഹ്ലിയെയായിരുന്നു. ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്താനായതിന്റെ സന്തോഷം അടക്കാനാകാതെ കോഹ്ലി മൈതാനത്ത് അലറി വിളിച്ചു. കോഹ്ലിയുടെ സന്തോഷം കണ്ട കമന്റേറ്റർമാർക്കും ചിരി പൊട്ടി. ഫിഞ്ചിന്റെ വിക്കറ്റിന് ഇത്രമാത്രം സന്തോഷമോ എന്നായിരുന്നു കമന്റേറ്റർമാരുടെ ചോദ്യം
Ishant Sharma takes a beautiful wicket. All the commentators talk about is Virat Kohli. Because this. #AUSvIND pic.twitter.com/EwcBTMLNyf
— Chirag Agarwal (@__chirag_) December 7, 2018