മലിംഗയുടെ തിരിച്ചുവരവിലും രക്ഷയില്ല; ശ്രീലങ്കയെ ബംഗ്ലാദേശ് ചുരുട്ടിക്കെട്ടി

  • 155
    Shares

ഏഷ്യാകപ്പ് ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം. ശ്രീലങ്കയെ 137 റൺസിനാണ് ബംഗ്ലാ കടുവകൾ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 261 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലങ്കക്ക് 124 റൺസ് എടുക്കാനെ സാധിച്ചുള്ളു

ബംഗ്ലാദേശിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. 3 റൺസ് എടുക്കുന്നതിനിടെ അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. എന്നാൽ മുഷ്ഫിഖർ റഹ്മാൻ ക്രീസിലുറച്ചതോടെ സ്‌കോർ ഉയർന്നു. മുഷ്ഫിഖർ 144 റൺസെടുത്തു. മുഹമ്മദ് മിഥുൻ 63 റൺസെടുത്തു. മറ്റൊരാൾക്കും ബംഗ്ലാനിരയിൽ തിളങ്ങാനായില്ല. 49.3 ഓവറിൽ ബംഗ്ലാദേശ് 261 റൺസിന് എല്ലാവരും പുറത്തായി. ലസിത് മലിംഗ 10 ഓവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുകൾ വീഴ്ത്തി.

262 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്ക ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് പിന്നീട് കണ്ടത്. 29 റൺസെടുത്ത ദിൽറുവാൻ പെരേരയാണ് ലങ്കയുടെ ടോപ് സ്‌കോറരർ. മഷ്‌റഫെ മൊർത്താസ, മുസ്തഫിസുർ റഹ്മാൻ, മെഹ്ദി ഹസൻ മിറാസ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ, ഷാക്കിബ്, റൂബൽ, മൊസദേക് ഹൊസൈൻ എന്നിവർ ഓരോ വിക്കറ്റും നേടി. 35.2 ഓവറിൽ 124 റൺസിന് ലങ്ക ഓൾ ഔട്ടായി

 

Leave a Reply

Your email address will not be published. Required fields are marked *