അവസാന പന്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം; ഒപ്പം ഏഷ്യാ കപ്പ് കിരീടവും

Loading...
  • 256
    Shares

ഏഷ്യാ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മൂന്ന് വിക്കറ്റിന്റെ ജയം. ബംഗ്ലാദേശ് ഉയർത്തിയ 223 റൺസ് എന്ന വിജയലക്ഷ്യം അവസാന പന്തിലാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയുടെ ഏഴാം ഏഷ്യാ കപ്പ് കിരീടമാണിത്. റിട്ടയർട്ട് ഹർട്ടായി നേരത്തെ മടങ്ങുകയും അവസാന ഓവറിൽ ക്രീസിലേക്ക് തിരിച്ചെത്തുകയും ചെയ്ത കേദാർ ജാദവാണ് ഇന്ത്യയുടെ വിജയ റൺ സ്വന്തമാക്കിയത്.

മധ്യനിരയുടെ ചെറുത്തുനിൽപ്പാണ് ഇന്ത്യൻ വിജയം ഉറപ്പാക്കിയത്. 83 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റുകൾ വീണ് പതറിയ ഇന്ത്യയെ പിന്നീട് വന്ന ബാറ്റ്‌സ്മാൻമാർ കരകയറ്റുകയായിരുന്നു. ഒരു അർധ സെഞ്ച്വറി പോലും ഇന്ത്യൻ ഇന്നിംഗ്‌സിൽ പിറന്നില്ലെന്നതും ശ്രദ്ധേയമാണ്

48 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ദിനേശ് കാർത്തിക് 37, ധോണി 36, കേദാർ ജാദവ് 23, രവീന്ദ്ര ജഡേജ 23, ഭുവനേശ്വർകുമാർ 21 എന്നിവർ അവസരത്തിനൊത്ത് ഉയർന്നതോടെ ജയം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. അവസാന ഓവറിലെ അവസാന പന്തിലാണ് ഇന്ത്യയുടെ വിജയറൺ പിറന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *