ഇന്ത്യക്ക് 223 റൺസിന്റെ വിജയലക്ഷ്യം; ഇന്ത്യയുടെ ഒരു വിക്കറ്റ് വീണു

  • 26
    Shares

ഏഷ്യാ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 223 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 222 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 120 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ് തകർന്നത്. ലിറ്റൺ ദാസിന്റെ സെഞ്ച്വറിയാണ് ബംഗ്ലാദേശ് ഇന്നിംഗ്‌സിലെ പ്രത്യേകത

ലിറ്റൺ ദാസ് 117 പന്തിൽ 121 റൺസെടുത്തു. മെഹ്ദി ഹസൻ 32 ഉം സൗമ്യ സർക്കാർ 33 റൺസുമെടുത്തു. മറ്റാർക്കും രണ്ടക്കം തികക്കാനായില്ല. ഇന്ത്യക്കായി കുൽദീപ് യാദവ് 3 വിക്കറ്റും കേദാർ ജാദവ് 2 വിക്കറ്റും ബുമ്ര, ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ഇന്ത്യ ഏഴ് ഓവർ പൂർത്തിയാകുമ്പോ ഒരു വിക്കറ്റ് നഷ്ടത്തിൽ 44 റൺസെടുത്തിട്ടുണ്ട്. 27 റൺസുമായി രോഹിതും രണ്ട് റൺസുമായി അമ്പട്ടി റായിഡുവുമാണ് ക്രീസിൽ. 15 റൺസെടുത്ത ധവാനാണ് പുറത്തായത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *