യാതൊരു ബോധവുമില്ലാതെയാണോ ഷെഡ്യൂൾ തയ്യാറാക്കിയത്; ഐസിസിക്കെതിരെ ബിസിസിഐ

  • 258
    Shares

ഏഷ്യാ കപ്പ് ടൂർണമെന്റ് മത്സരക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച് ബിസിസിഐ. ടൂർണമെന്റിൽ തുടർച്ചയായ ദിവസങ്ങളിൽ ഇന്ത്യക്ക് കളിക്കേണ്ടി വരുന്നത് ചൂണ്ടിക്കാണിച്ചാണ് ബിസിസിഐ രംഗത്തുവന്നത്.

സെപ്റ്റംബർ 18നും 19നും ഇന്ത്യക്ക് മത്സരമുണ്ട്. ഒരു മത്സരം കഴിഞ്ഞ് വിശ്രമിക്കാനുള്ള സമയം പോലും നൽകാതെ അടുത്ത മത്സരത്തിനിറങ്ങേണ്ടി വരുമെന്ന് ബിസിസിഐ ചൂണ്ടിക്കാണിക്കുന്നു. ഷെഡ്യൂൾ അംഗീകരിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബർ 18ന് യോഗ്യത തെളിയിച്ചെത്തുന്ന ടീമുമായും 19ന് പാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ മത്സരങ്ങൾ. പാക്കിസ്ഥാനുമായുള്ള മത്സരം അതീവ പ്രാധാന്യമുള്ളതിനാൽ 18ലെ മത്സരം കഴിഞ്ഞ് താരങ്ങൾക്ക് വിശ്രമിക്കാനുള്ള സമയം പോലും ലഭിക്കില്ല

ബുദ്ധിശൂന്യമായാണ് മത്സരക്രമം തീരുമാനിച്ചതെന്ന് ബിസിസിഐ പ്രതികരിച്ചു. പണത്തിനല്ല, സമത്വത്തിന് പ്രധാന്യം നൽകണമെന്നും ബോർഡ് പറഞ്ഞു. ദുബൈയിലാണ് ഏഷ്യകപ്പ് മത്സരം നടക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *