ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ; ലക്ഷ്യം തുടർച്ചയായ അഞ്ചാം വിജയം

Loading...
  • 70
    Shares

ഏഷ്യാകപ്പിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. നാലു കളികൾ ജയിച്ച ഇന്ത്യ ഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു. രണ്ട് തവണ പാക്കിസ്ഥാനെയും ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളെ ഓരോ തവണയും പരാജയപ്പെടുത്തി. തുടർച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ടാണ് രോഹിതും സംഘവും ഇന്നിറങ്ങുന്നത്.

ബാറ്റിംഗിലും ബൗളിംഗിലും ഒരേ പോലെ മികവ് പുലർത്താൻ സാധിക്കുന്നതാണ് ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിൽ നിന്നും കാണുന്നത്. കോഹ്ലിയുടെ അഭാവം ഒട്ടുമറിയിക്കാതെയാണ് ഇന്ത്യൻ ഓപണർമാർ റൺസ് അടിച്ചുകൂട്ടുന്നത്. ടൂർണമെന്റിലെ നിലവിലെ ടോപ് സ്‌കോറർമാരാണ് ധവാനും രോഹിതും

നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 327 റൺസ് എടുത്ത ധവാനാണ് മുന്നിൽ. രണ്ട് സെഞ്ച്വറിയും ധവാന്റെ പോക്കറ്റിലുണ്ട്. നാല് കളികളിൽ നിന്ന് 269 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. ഹോങ്കോംഗിനെതിരെ മാത്രമാണ് ഇന്ത്യ ചെറുതായി വിറച്ചത്. ബാക്കിയുള്ള മൂന്ന് മത്സരങ്ങളും തീർത്തും ഏകപക്ഷീയമായി തന്നെ പിടിച്ചെടുക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *