ഏഷ്യയുടെ കിരീടം ആർക്കൊപ്പം; ഇന്ത്യ-ബംഗ്ലാദേശ് ഫൈനൽ ഇന്ന്

  • 55
    Shares

ഏഷ്യാ കപ്പിൽ ഇന്ന് ഫൈനൽ. ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് ഫൈനൽ നടക്കുന്നത്. ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. പാക്കിസ്ഥാനെ തകർത്ത ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഫൈനലിൽ കയറിയത്.

വൈകുന്നേരം അഞ്ച് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയുടെ ക്ഷീണം തീർക്കാൻ ഇന്ത്യക്ക് കിരീടം സ്വന്തമാക്കിയെ മതിയാകു.

ക്രിക്കറ്റിലെ നവശക്തികളാകാൻ ഒരുങ്ങുകയാണ് അതേസമയം ബംഗ്ലാദേശ്. എന്നാൽ സൂപ്പർ താരം ഷാക്കിബ് അൽ ഹസന് പരുക്കേറ്റത് അവർക്ക് കനത്ത തിരിച്ചടിയാണ്. പരുക്കേറ്റ ഷാക്കിബ് ധാക്കയിൽ മടങ്ങിയെത്തി.

 

Leave a Reply

Your email address will not be published. Required fields are marked *