ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ബംഗ്ലാ കടുവകൾ മുട്ടുകുത്തി; വിജയലക്ഷ്യം 174

  • 94
    Shares

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 174 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ബംഗ്ലാദേശ് 49.1 ഓവറിൽ 173 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

പരുക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പകരക്കാരനായി ടീമിലെത്തിയ രവീന്ദ്ര ജഡേജയുടെയും ഭുവനേശ്വർകുമാറിന്റെയും ബൗളിംഗ് മികവാണ് ബംഗ്ലാദേശിനെ തകർത്തത്. ജഡേജ നാല് വിക്കറ്റുകളും ഭുവനേശ്വർ കുമാറും ജസ്പ്രീത് ഭുംറയും മൂന്ന് വീതം വിക്കറ്റുകളും വീഴ്ത്തി.

വാലറ്റത്ത് 42 റൺസെടുത്ത മെഹദി ഹസനാണ് ബംഗ്ലാദേശിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. 101 റൺസെടുക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറിയ ബംഗ്ലാദേശിനെ ഹസനും മൊർത്താസയും ചേർന്ന കൂട്ടുകെട്ടി 167 വരെ എത്തിച്ചു. മൊർത്താസ 26 റൺസെടുത്ത് പുറത്തായി മുഷ്ഫിഖർ റഹ്മാൻ 21, മഹമ്മദുല്ല 25, ഷാകിബ് അൽ ഹസൻ 17ഉം റൺസെടുത്തു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *