ധവാന്റെ സെഞ്ച്വറിയിലും ഇന്ത്യ 285ലൊതുങ്ങി; ഹോങ്കോംഗിന് മികച്ച തുടക്കം

  • 155
    Shares

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തരക്കേടില്ലാത്ത സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്തു. ശിഖർ ധവാന്റെ സെഞ്ച്വറിയും അമ്പട്ടി റായിഡുവിന്റെ അർധ സെഞ്ച്വറിയുടെയും മികവിലാണ് ഇന്ത്യ 285ലെത്തിയത്. ദുർബലരായ ഹോങ്കോംഗിനെതിരെ വൻ സ്‌കോർ നേടുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്.

ധവാൻ 120 പന്തിൽ 15 ഫോറും രണ്ട് സിക്‌സും സഹിതം 127 റൺസെടുത്തു. അമ്പട്ടി റായിഡു 60 റൺസെടുത്തു. ദിനേശ് കാർത്തിക് 33 റൺസെടുത്ത് പുറത്തായി. ധോണി പൂജ്യത്തിന് മടങ്ങിയപ്പോൾ കേദാർ ജാവ് 28 റൺസെടുത്തു.

മറുപടി ബാറ്റിംഗിൽ ഹോങ്കോംഗ് 8 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 37 റൺസെടുത്തിട്ടുണ്ട്. നിസാഖത് ഖാൻ 28 റൺസുമായും അൻഷുമാൻ റാത് 8 റൺസുമായും ക്രീസിൽ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *