വിറപ്പിച്ചു, ഒടുവിൽ ഹോങ്കോംഗ് കീഴടങ്ങി; ഇന്ത്യക്ക് 26 റൺസിന്റെ ജയം

  • 368
    Shares

ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ദുർബലരായ ഹോങ്കോംഗിനോട് തിളക്കം കുറഞ്ഞ ജയം. തോൽവി ഉറപ്പിച്ചിടത്ത് നിന്നാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. 26 റൺസിനാണ് ടീം ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖർ ധവാന്റെ സെഞ്ച്വറി മികവിൽ 285 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 259 റൺസെടുക്കാനെ ഹോങ്കോംഗിന് സാധിച്ചുള്ളു

34 ഓവർ വരെ വിക്കറ്റ് നഷ്ടമില്ലാതെ 174 റൺസ് എന്ന അതിശക്തമായ നിലയിൽ നിന്നാണ് ഹോങ്കോംഗ് തകർന്നത്. അതുവരെ ഇന്ത്യൻ ടീമും ആരാധകരും പരാജയമുറപ്പിച്ചതായിരുന്നു. ഹോങ്കോംഗിനായി നിസാഖത് ഖാൻ 92 റൺസും അൻഷുമാൻ റാത് 73ഉം റൺസുമെടുത്തു.

ആദ്യ വിക്കറ്റ് വീണതിന് പിന്നാലെ കൃത്യമായ ഇടവേളകളിൽ ഹോങ്കോംഗിന്റെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഖലീൽ അഹമ്മദ് 10 ഓവറിൽ 48 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റെടുത്തു. യുസ് വേന്ദ്ര ചാഹൽ 3 വിക്കറ്റും കുൽദീപ് യാദവ് രണ്ടും വിക്കറ്റെടുത്തു

നേരത്തെ 127 റൺസെടുത്ത ശിഖർ ധവാന്റെയും 60 റൺസെടുത്ത അമ്പട്ടി റായിഡുവിന്റെയും മികവിലാണ് ഇന്ത്യ 285 റൺസെടുത്തത്. ഇന്ത്യയെ വൻ സ്‌കോറിലേക്ക് എത്തിക്കാതെ തടഞ്ഞു നിർത്താനും മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ബൗളർമാരെ അവസാന ഘട്ടം വരെ പരീക്ഷിക്കാനും ഹോങ്കോംഗിന് സാധിച്ചു. ക്രിക്കറ്റിൽ തങ്ങൾ തീർത്തും ദുർബലരല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഹോങ്കോംഗിന്റെ പ്രകടനം


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *