പോരാടിയവരാണ് അവർ; ഹോങ്കോംഗ് ഡ്രസിംഗ് റൂമിൽ അഭിനന്ദനവുമായി ഇന്ത്യൻ താരങ്ങൾ

  • 551
    Shares

ഏഷ്യാ കപ്പിൽ ഹോങ്കോംഗിനെതിരെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ വൻ മാർജിനിലുള്ള വിജയമാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. തീർത്തും ദുർബലരെന്ന പരിഗണനയാണ് ഇന്ത്യൻ ആരാധകർ നൽകിയിരുന്നത്. എന്നാൽ ടീം ഇന്ത്യയെ പരാജയത്തിന്റെ വക്ക് വരെ കൊണ്ടെത്തിച്ച ശേഷമാണ് മത്സരത്തിൽ ഹോങ്കോംഗ് തല താഴ്ത്തിയത്.

ഹോങ്കോംഗിന്റെ പോരാട്ടവീര്യം എല്ലാ ക്രിക്കറ്റ് പ്രേമികളെ ആകർഷിക്കുകയും ചെയ്തു. ഒരുവേള ഹോങ്കോംഗ് ജയിച്ചു കാണണമെന്ന് വരെ ചിന്തിച്ചവർ പോലുമുണ്ടായിരുന്നു. ഹോങ്കോംഗിന്റെ പോരാട്ടത്തെ അംഗീകരിച്ചിരിക്കുകയാണ് ഇന്ത്യൻ ടീമും. മത്സരശേഷം ഹോങ്കോംഗ് ഡ്രസിംഗ് റൂമിൽ ചെന്നാണ് ഇന്ത്യൻ താരങ്ങൾ അഭിനന്ദനമറിയിച്ചത്.

മുതിർന്ന താരം മഹേന്ദ്രസിംഗ് ധോണി, നായകൻ രോഹിത് ശർമ, ദിനേശ് കാർത്തിക്, ബുമ്ര, ഭുവനേശ്വർകുമാർ തുടങ്ങിയ സംഘമാണ് ഹോങ്കോംഗ് ഡ്രസിംഗ് റൂമിലെത്തിയത്. ഇന്ത്യൻ താരങ്ങൾക്കൊപ്പം ഫോട്ടോ എടുക്കാനുള്ള തിരക്കിലായിരുന്നു പിന്നീട് ഹോങ്കോംഗ് താരങ്ങൾ

😀 കഴിവിനെ അംഗീകരിക്കുക എന്നൊന്നുണ്ട്. അത് കാണിച്ച് തന്നു…

Posted by Kamsan Vrushni on Wednesday, 19 September 2018

Leave a Reply

Your email address will not be published. Required fields are marked *