ഇന്ത്യ-പാക് ആവേശപ്പോരിനൊരുങ്ങി ദുബായ്; ഏഷ്യാ കപ്പിൽ ഇന്ന് തീ പാറും

  • 64
    Shares

ഏഷ്യാ കപ്പിലെ ഏറ്റവും ഗ്ലാമറസായ പോരാട്ടം ഇന്ന് നടക്കും. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുമ്പോൾ ആരാധകരും ആവേശത്തിലാണ്. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പരസ്പരം ഏറ്റുമുട്ടിയതിന് ശേഷം ഇരുടീമുകളും മുഖാമുഖം വരുന്നത് ഇതാദ്യമാണ്. ക്രിക്കറ്റിനുമപ്പുറം രാഷ്ട്രീയമാനം കൂടി കൈവരുന്ന മത്സരമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത്.

ദുബായിലാണ് മത്സരം നടക്കുന്നത്. ഇന്ത്യക്കാരും പാക്കിസ്ഥാൻകാരും ഏറെയുള്ള ദുബായിൽ മത്സരം ആവേശകരമാകുമെന്ന് ഉറപ്പാണ്. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ച് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

ചാമ്പ്യൻസ് ട്രോഫിയിൽ ഇതുവരെ രണ്ട് ടീമുകളും പന്ത്രണ്ട് തവണ ഏറ്റുമുട്ടി. ആറെണ്ണത്തിലും ഇന്ത്യയും അഞ്ചെണ്ണത്തിൽ പാക്കിസ്ഥാനും ഒരെണ്ണം മഴയെ തുടർന്ന് ഉപേക്ഷിക്കുകയുമായിരുന്നു. കനത്ത സുരക്ഷയാണ് ദുബായിയിലെ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *